നൈറ്റ് പെട്രോളിങ്ങിനിടെ പോലീസ് ജീപ്പ് മരത്തിൽ ഇടിച്ച് മറിഞ്ഞു; എസ്.ഐ അടക്കം രണ്ടുപേർക്ക് പരുക്ക്
പോലീസ് ജീപ്പ് ഇടിച്ച് മറിഞ്ഞ് 2 പോലീസുകാർക്ക് പരുക്ക്: എസ് ഐ അബ്ദുൾ സലാം, സി പി ഒ ഹരികൃഷ്ണൻ എന്നിവരെ പരുക്കുകളോടെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി 12.30 ഓടെയാണ് അപകടം നടന്നത്. ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം വാഹനമാണ് അപകടത്തിൽ പെട്ടത്. നൈറ്റ് പെട്രോളിങ്ങിന്റെ ഭാഗമായി ഭരണിക്കാവ് കൊട്ടാരക്കര റൂട്ടിൽ പോകവെ സിനിമാ പറമ്പിൽ എതിരെ വന്ന വാഹനത്തിന്റെ ലൈറ്റിന്റെ പ്രകാശംഅസഹനീയമായതോടെ മറ്റൊരു വാഹനത്തിൽ ഇടിക്കാതെ ഡ്രൈവർ വാഹനം വെട്ടിച്ചതിനെ തുടർന്ന് സമീപത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നൂ



