സുപ്രീം കോടതി നിരോധിച്ച ഓൺലൈൻ പടക്ക വ്യാപാരം. മണ്ണുത്തിയിൽ ഒരാൾ പിടിയിൽ
സുപ്രീം കോടതി നിരോധിച്ച ഓൺലൈൻ പടക്കവ്യാപാരവുമായി ബന്ധപ്പെട്ട് ശിവകാശിയിൽ നിന്നും പടക്കങ്ങൾ എത്തിച്ച തമിഴ്നാട് ശിവകാശിയിലെ നാരണാപുരം, പുതൂർ സ്വദേശിയായ പിള്ളയാർ കോവിൽ തെരുവിലെ കാളിരാജ് (35) എന്നയാളെയാണ് മണ്ണുത്തി പോലീസ് പിടികൂടിയത്. മതിയായ രേഖകളില്ലാതെ ശിവകാശിയിൽ നിന്നും എത്തിച്ച പടക്കങ്ങളും വാഹനവും മണ്ണുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇൻസ്പെക്ടർ കെ.ജെ ജിനേഷിൻെറ നേതൃത്വത്തിൽ അന്വേഷണം നടന്നുവരുന്നു.



