ഭൂതത്താൻകെട്ടിൽ മുടങ്ങിക്കിടന്ന ബോട്ടുസവാരി പുനരാരംഭിച്ചു
കോതമംഗലം:ഭൂതത്താൻകെട്ടിൽ മുടങ്ങി കിടന്ന പെരിയാറിലൂടെയുള്ള ബോട്ട് സവാരി പുന:രാരംഭിച്ചു. ബോട്ടിങ്ങ് സർവ്വീസിൻ്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവ്വഹിച്ചു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജോർജ് അധ്യക്ഷത വഹിച്ചു. നിരവധി വ്യക്തികൾ സന്നിഹിതരായിരുന്നു. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് യാത്ര.



