വില്ലൻ വേഷത്തിലും സാബു കൃഷ്ണ ശ്രദ്ധേയനാകുന്നു

സാബുകൃഷ്ണ വ്യത്യസ്തമായ വില്ലൻ കഥാപാത്രമായി എത്തുന്ന ഓ… പ്രേമ സിനിമയുടെ 2nd പോസ്റ്റർ ഉടൻ പുറത്തിറങ്ങും..

റെയിൻബോ ഗ്രൂപ്പ് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് ഡോ. സതീഷ് ബാബു കഥ , തിരക്കഥ, സംഭാഷണം , സംവിധാനം നിർവഹിക്കുന്ന ഓ…. പ്രേമ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഉടനെ പ്രമുഖ താരങ്ങളുടെ ഇൻസ്റ്റ പേജിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.സാബു കൃഷ്ണ, ശ്രീജിത്ത് രവി , വിനോദ് കോവൂർ, ടോണി തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയ പ്രമുഖ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ സാബു കൃഷ്ണ ചക്കര അബു എന്ന വില്ലൻ കഥാപാത്രമായാണ് ഓ… പ്രേമയിൽ എത്തുന്നത്. എല്ലാതരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രം വയനാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ചിത്രീകരണം പൂർത്തിയാക്കിയത്.മലയാള പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റിന്റെ നാട്ടിൽ നിന്നും ഹാസ്യത്തിലൂടെ മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തിയ താരമാണ് സാബുകൃഷ്ണ.ഹാസ്യത്തിലൂടെ തന്റേതായ ശൈലി കൊണ്ട് വന്ന് മിനി സ്ക്രീനിൽ തിളങ്ങിയ സാബു വില്ലൻ വേഷങ്ങളിലും തന്റേതായശൈലി കൊണ്ടുവരികയാണ് ഓ…. പ്രേമ എന്ന ചിത്രത്തിലൂടെ. പ്രാഗ്മ (കമ്മിറ്റഡ് ലോംഗ് ലാസ്റ്റിംഗ് ലൗ) എന്ന സിനിമയിലെ ശ്രീരാഗം പാടിയ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് സാബു കൃഷ്ണ ബിഗ് സ്‌ക്രീനിൽ ഹരിശ്രീ കുറിച്ചത്. സ്വപ്ന സുന്ദരിയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സാബു കൃഷ്ണ വ്യത്യസ്ത അഭിനയ ശൈലികൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തുന്ന കാലം വിദൂരമല്ല.

