കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽ സാമൂഹ്യ വിരുദ്ധർ നായയെ കൊന്നിട്ടു
പള്ളിവാസൽ :കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിൽ സാമൂഹ്യ വിരുദ്ധർ ചേർന്ന് നായയെ തല്ലിക്കൊന്നിട്ടു.
പള്ളിവാസൽ കുരിശുപാറയിലാണ് സംഭവം. വത്സമ്മയെന്ന സ്ത്രീയുടെ വീട്ടിലെ കിണറ്റിലാണ് നായയെ തല്ലിക്കൊന്ന് ഉപേക്ഷിച്ചത്.
നായയുടെ വാല് ഓസിൽ ചേർത്ത് വച്ച് കമ്പ് കൊണ്ട് കെട്ടി കിണറ്റിൽ താഴ്ത്തുകയായിരുന്നു. ഈ വിവരം അറിയാതിരുന്ന വീട്ടുകാർ ദിവസങ്ങളോളം നായ ചത്ത് അഴുകി കിടന്ന വെള്ളമാണ് ഉപയോഗിച്ചത്.
രണ്ട് കുടുംബങ്ങളാണ് ഈ കിണറ്റിലെ വെള്ളം ഉപയോഗിക്കുന്നത്. ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വീട്ടുടമ പറഞ്ഞു.
കൂടാതെ, പോലീസിൽ പരാതി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.



