March 2, 2026

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

  • March 2, 2026
  • 1 min read
യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഖമനയിക്കൊപ്പം മകളും മരുമകനും കൊല്ലപ്പെട്ടിരുന്നു.മുൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (ഐആർഐബി) ഡെപ്യൂട്ടി ഡയറക്ടർ ഹസ്സൻ ഖോജാസ്റ്റെ ബാഗർസാദെയുടെ സഹോദരിയായിരുന്നു മൻസൗരേഹ് ഖോജസ്തേഹ്. യുഎസും ഇസ്രായേലും ആക്രമണം നടത്തിയപ്പോൾ ഖമനയിക്കൊപ്പം ഇവരും ഉണ്ടായിരുന്നു. 1964ലാണ് ഖമനയി-മൻസൗരേഹ് വിവാഹിതരായത്.ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കനുസരിച്ച്, സംഘർഷത്തിന്റെ തുടക്കം മുതൽ കുറഞ്ഞത് 555 ഇറാനികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇറാനിലെ 130 ലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും പറയുന്നു. ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *