ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തില്‍ മലയാളിയായ തൃശ്ശൂര്‍ സ്വദേശിക്ക് പരിക്കേറ്റതായി റിപ്പോർട്ട്
ദോഹ: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തില്‍ മലയാളിയായ തൃശ്ശൂര്‍ സ്വദേശിക്ക് പരിക്കേറ്റതായി റിപ്പോർട്ട്.ഖത്തറില്‍ ഇറാൻ നടത്തിയ ആക്രമണത്തില്‍ ഒരു മലയാളിക്ക് പരിക്കേറ്റതായി റിപ്പോർട്ട്. തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്.കാലിന് പരിക്ക് പറ്റി. അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. അതേസമയം ഒമാനിലെ കസബില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണത്തില്‍ തകർന്ന എണ്ണ കപ്പലില്‍ ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി.കപ്പലിന്റെ ക്യാപ്റ്റൻ ആയിരുന്ന ബിഹാർ സ്വദേശി ആശിഷ് കുമാർ രാജസ്ഥാൻ സ്വദേശി ദിലീപ് സിംഗ് എന്നിവരെയാണ് കാണാതായത്. ഇവർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലില്‍ ആക്രമണം ഉണ്ടായത്.10 ഇന്ത്യക്കാരാണ് കപ്പല്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന. ടാങ്കർ വൃത്തിയാക്കാൻ കൊണ്ടുവന്ന സമയത്താണ് ആക്രമണം നടന്നത്. പരിക്കേറ്റവരില്‍ മൂന്ന് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല എന്നും സൂചനയുണ്ട്. കപ്പലിന്റെ എൻജിൻ റൂമും ജീവനക്കാർ താമസിക്കുന്ന സ്ഥലവും ആക്രമണത്തില്‍ പൂർണമായി കത്തി നശിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.


