March 22, 2026

ടോക്സിക്; ആദ്യ ഗാനം ഇന്ന്‌

  • March 2, 2026
  • 1 min read

യാഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ ലോകം. മലയാളി സംവിധായിക ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. രക്തരൂക്ഷിതമായ ബാത്ത് ടബ്ബിൽ ടാറ്റൂകളാൽ അലങ്കരിച്ച പരുക്കൻ ലുക്കിലുള്ള യാഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹോട്ട് രംഗങ്ങൾ ഉൾപ്പെടുത്തിയ ആദ്യ ടീസർ ചില വിമർശനങ്ങൾ നേരിട്ടെങ്കിലും, തൊട്ടുപിന്നാലെ എത്തിയ രണ്ടാമത്തെ ടീസർ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ വൻ സ്വീകാര്യത നേടി. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം മാർച്ച് 2-ന് പുറത്തിറങ്ങുമെന്ന പുതിയ അപ്ഡേറ്റാണ് പുറത്തുവരുന്നത്. വയലൻസിനും മാസ് പ്രകടനത്തിനും പ്രാധാന്യം നൽകുന്ന ഒരു തികഞ്ഞ ബാഡാസ് വൈബിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.ചിത്രത്തില്‍ ഇരട്ട വേഷത്തിലാകും യാഷെന്നും ടീസര്‍ സൂചന നല്‍കുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്ത് മറ്റൊരു ലുക്കിലും യാഷിനെ കാണാം.ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തുമ്പോൾ, യാഷ് സ്വയം പിന്നിലേക്ക് നീങ്ങി, ചിത്രത്തിലെ വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്കു കൊണ്ടുവന്നത് ശ്രദ്ധേയമായിരുന്നു. കഥയും കഥാപാത്രങ്ങളും മുൻതൂക്കം നൽകുന്ന, ആഖ്യാനമാണ് ടോക്സിക് എന്നതിന്റെ ആദ്യ സൂചന അതായിരുന്നു. ഇപ്പോൾ, ആ ലോകത്തിന്റെ കേന്ദ്ര ശക്തി അരങ്ങേറ്റം കുറിക്കുന്ന കഥാപാത്രമായി റായയും കടന്നുവരുമ്പോൾ ടോക്സിനെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങു വർദ്ധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *