ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞു: പ്രതിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്
പെരുമ്പാവൂർ : ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞ പ്രതിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്..എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഭാരത് പെട്രോള്‍ പമ്ബിന് സമീപം ഹോട്ടല്‍ നടത്തുന്ന ജിബി മോളെ (36 ) ആണ് കോതമംഗലം സ്വദേശിയായ ഭർത്താവ് ഇരപ്പുംകുടി വീട്ടില്‍ ലൈജു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.ലൈജുവിന്റെ രണ്ടാം ഭാര്യയാണ് ജിബി മോള്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവർ കീഴില്ലത്ത് ഹോട്ടല്‍ നടത്തി വരികയായിരുന്നു. കാലില്‍ ഉണ്ടായ മുറിവിനെ തുടർന്ന്മൂന്നാഴ്ചയായി ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന ലൈജു ശനിയാഴ്ച ഉച്ചയോടെയാണ് തിരികെ എത്തിയത്.ഞായറാഴ്ച രാവിലെ 11 ഓടെ ഭാര്യയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്നും ബൈക്കില്‍ കടന്നു കളഞ്ഞ ലൈജുവിനെ പെരുമ്ബാവൂർ കുറുപ്പംപടി പട്ടാലിന് സമീപം കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തു.പ്രതി പോലീസ് നിരീക്ഷണത്തിലാണ്. മരിച്ച ജിബി മോള്‍ക്ക് രണ്ട് മക്കള്‍ ഉണ്ട്. ആദ്യ ഭാര്യയ്ക്ക് ജീവനാംശം കൊടുക്കാത്തതിന്റെ പേരില്‍ കുറച്ച് നാള്‍ ലൈജു ജയിലില്‍ ആയിരുന്നു.




