March 1, 2026

മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ ചർച്ച ചെയ്ത് ഖത്തർ അമീറും സൗദി രാജകുമാരനും

  • March 1, 2026
  • 1 min read
മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ ചർച്ച ചെയ്ത് ഖത്തർ അമീറും സൗദി രാജകുമാരനും

ദോഹ – മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ വിലയിരുത്തി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരനും. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചു ഇരുവരും ഇരുവരും ടെലിഫോണിലാണ് ചർച്ച നടത്തിയത്. നിലവിലെ സംഘർഷങ്ങളും അവയുടെ പ്രത്യാഘാതങ്ങളും പ്രാദേശികവും രാജ്യാന്തരവുമായ സുരക്ഷയിലും സ്ഥിരതയിലും ഉണ്ടാക്കുന്ന സ്വാധീനവും ചർച്ചയായി.സംഘർഷം ശക്തമാക്കുന്ന നടപടികൾ ഉടൻ നിർത്തുകയും മേഖലയുടെ സുരക്ഷ സംരക്ഷിക്കുകയും വ്യാപകമായ ഏറ്റുമുട്ടലുകളിലേക്ക് നീങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുന്നതിനായി ചർച്ച അനിവാര്യമാണെന്നും ഇരുവരും വിലയിരുത്തി.

റിപ്പോർട്ട്‌ എംഗൽസ്, മലനാട് ടീവി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *