യുഎഇയിൽ മൂന്ന് മരണം ; 58 പേർക്ക് പരിക്കേറ്റു
അബുദാബി : ശനിയാഴ്ച മുതൽ ഇറാൻ നടത്തുന്ന വ്യോമാക്രമണങ്ങളിൽ യുഎഇയിൽ ഇതുവരെ 3 പേർ മരിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം. പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത്. ആകെ 58 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജനവാസ മേഖലകൾ ലക്ഷ്യമിട്ടും ഡ്രോണാക്രമണം നടന്നതായും യുഎഇ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.ആകെ 165 ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ യുഎഇ ലക്ഷ്യമാക്കി വിക്ഷേപിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ 152 എണ്ണം വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നശിപ്പിച്ചു. രണ്ട് ക്രൂയിസ് മിസൈലുകളും തടഞ്ഞു. 541 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി, അതിൽ 506 എണ്ണം തടഞ്ഞ് നശിപ്പിച്ചുവെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


