ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണൻ ബിജെപിയിൽ ചേർന്നു
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ഡോ റോബിൻ രാധാകൃഷ്ണൻ ഇനി ബിജെപിയോടൊപ്പം. സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് ഹൃദ്യമായി സ്വീകരിച്ചു.ശ്രീ രാജീവ് ചന്ദ്രശേഖർ മുന്നോട്ടുവെക്കുന്ന ‘വികസിത കേരളം’ എന്ന വികസന കാഴ്ചപ്പാടിലും നരേന്ദ്ര മോദി സർക്കാരിന്റെ വികസന നയങ്ങളിലും ആകൃഷ്ടനായാണ് ഡോ റോബിൻ ബിജെപിയിൽ അംഗത്വമെടുത്തത്.ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ്, എൻഡിഎ സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ എ എൻ രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ കെ സോമൻ തുടങ്ങിയ മുതിർന്ന നേതാക്കൾ സംബന്ധിച്ചു. നാടിന്റെ വികസന കുതിപ്പിന് കരുത്തുപകരാൻ ഡോ റോബിന്റെ കടന്നുവരവ് ഊർജ്ജമാകും.




