March 1, 2026

ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം

  • March 1, 2026
  • 0 min read
ഒമാനിലും ആക്രമണം ; ദുഖും തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം

മസ്കറ്റ് : ഒമാനിലും വ്യോമാക്രമണം നടത്തി ഇറാൻ. ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ചിരുന്ന രാജ്യമാണ് ഒമാൻ. മധ്യസ്ഥ രാജ്യത്തിന് നേരെ ആക്രമണം നടത്തുന്നത് അസാധാരണ സംഭവമാണ്. എന്നാൽ ഒമാനിലെ ദുഖും തുറമുഖത്തിന് നേരെ രണ്ടുതവണയാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്.ഒമാനി തുറമുഖം ലക്ഷ്യമിട്ട് ഡ്രോണുകൾ നടത്തിയ ആക്രമണത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഇറാന്റെ പ്രതികാര നടപടിക്കിടെ ഒമാൻ സുൽത്താനേറ്റിനെതിരായ ആദ്യ ആക്രമണമാണിത്. ഇതുകൂടാതെ ഒമാനിലെ മുസന്ദത്തിൽ നിന്ന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ പലാവു പതാക വഹിച്ച എണ്ണ ടാങ്കർ സ്കൈലൈറ്റ് ആക്രമിക്കപ്പെട്ടതായി ഒമാന്റെ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ഈ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. 20 പേരടങ്ങുന്ന മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *