March 23, 2026

ചട്ടുകം കൊണ്ട് മൂന്ന് പെൺകുട്ടികളെ ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചു; രണ്ടാനമ്മയും പിതാവും അറസ്റ്റിൽ

  • February 26, 2026
  • 1 min read
ചട്ടുകം കൊണ്ട് മൂന്ന് പെൺകുട്ടികളെ ക്രൂരമായി പൊള്ളിച്ച് പരുക്കേൽപ്പിച്ചു; രണ്ടാനമ്മയും പിതാവും അറസ്റ്റിൽ

5, 6, 11 വയസുള്ള കുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച്‌ പരുക്കേല്‍പ്പിച്ചത്..കേസില്‍ ബിഹാര്‍ സ്വദേശികളായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്യ്തു

. മലപ്പുറം : മൂന്ന് പെണ്‍കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച്‌ രണ്ടാനമ്മ. 5, 6, 11 വയസുള്ള കുട്ടികളെയാണ് ക്രൂരമായി പൊള്ളിച്ച്‌ പരുക്കേല്‍പ്പിച്ചത്..കേസില്‍ ബിഹാര്‍ സ്വദേശികളായ ഷീല ദേവി, ഭര്‍ത്താവ് രാജേഷ് ശര്‍മ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇവര്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ഥലത്തെ തൊട്ടടുത്തുള്ള കടയില്‍ ഭക്ഷണം ചോദിച്ച്‌ എത്തിയപ്പോഴാണ് കുഞ്ഞുങ്ങളുടെ കാലിലെ മുറിവ് നാട്ടുകാര്‍ കണ്ടത്. ക്രൂരതയുടെ വിവരങ്ങള്‍ പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ ഉടന്‍ തന്നെ അരീക്കോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊള്ളലേറ്റിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.ഇതിന് മുന്‍പും രണ്ടാനമ്മ ഷീല ദേവി കുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ഷീല ദേവിയും ഭര്‍ത്താവ് രാജേഷ് ശര്‍മയും മലപ്പുറത്തുള്ള ഒരു ഫര്‍ണീച്ചര്‍ കടയില്‍ ജോലി ചെയ്യുകയാണ്. മൂന്ന് വര്‍ഷമായി ഇവര്‍ സ്ഥലത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. രാജേഷ് ശര്‍മയുടെ ആദ്യ വിവാഹത്തിലെ കുട്ടികള്‍ക്കാണ് ഇവര്‍. രാജേഷ് ശര്‍മയുടെ അറിവോടുകൂടിയാണ് രണ്ടാനമ്മ കുട്ടികളെ പൊള്ളലേല്‍പിച്ചതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *