കെഎസ്‌യു ആക്രമണം: പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു
കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്യെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിക്കെതിരെ കെഎസ്‌യു സംഘം ആക്രമണം നടത്തിയത്.സംഭവത്തിൽ മന്ത്രി വീണ ജോർജിന് പരിക്കേറ്റതായും ഉടൻ ചികിത്സ നൽകുന്നതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മന്ത്രിക്കെതിരായ ആക്രമണം ഗുരുതരവും ജനാധിപത്യവിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം അക്രമ പ്രവണതകൾ കേരള സമൂഹം ഒരുമിച്ച് എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യ മന്ത്രിക്കെതിരായ കെഎസ്‌യു ആക്രമണത്തെ ശക്തമായി അപലപിച്ച സി പി ഐ എം സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. ജനപ്രതിനിധികൾക്കെതിരായ അക്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതികരണം ഉണ്ടാകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ പങ്കെടുത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്.



