March 23, 2026

റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയത് കുടുംബ സുഹൃത്ത്

  • February 25, 2026
  • 0 min read
റെയില്‍വേ ട്രാക്കിനു സമീപം യുവതിയെ കൊലപ്പെടുത്തിയത് കുടുംബ സുഹൃത്ത്

വൈറ്റില റെയിൽവേ ട്രാക്കിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് മൂലക്കളത്തിൽ സുധ ബേബിയും (46) ഇവരെ കൊലപ്പെടുത്തിയ വൈറ്റില പൊന്നുരുന്നി കണ്ടത്തിൽ കെ.വി.ഷാജി (63)യും കുടുംബ സുഹൃത്തുക്കൾ. തർക്കത്തിനൊടുവിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോഴാണ് സുധ മരിച്ചതെന്നാണ് ഷാജി പൊലീസിന് കൊടുത്ത മൊഴി. എന്നാൽ കുറെക്കാലമായി സുധയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രതി കൊലപ്പെടുത്താൻ ഉദ്ദേശിച്ചു തന്നെ സംഭവസ്ഥലത്ത് എത്തിച്ചെന്നും തല നിലത്തിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.സുധ ബേബിയെ വൈറ്റില മേല്‍പ്പാലത്തിന് താഴേയുള്ള റെയില്‍വേ ട്രാക്കിനടുത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതിയെ പിടികൂടിയത്. യുവതിയോടൊപ്പം സിസിടിവിയില്‍ കണ്ട ഷാജി എന്നയാളെയാണ് പോലിസ് പിടികൂടിയത്. പ്രതിയും യുവതിയും കാറില്‍ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പോലിസ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് വൈറ്റില റെയില്‍വേ ട്രാക്കിനു സമീപം സുധ ബേബി ഷാജിക്കൊപ്പം കാറില്‍ വന്നിറങ്ങിയത്.ഷാജി സുധയുടെ അമ്മയ്ക്കൊപ്പം ഹൈക്കോടതില്‍ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വ്യക്തമായിരിക്കുന്നത്. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികില്‍സക്കായി ഇവര്‍ കൊച്ചിയിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഷാജി ഹൈക്കോടതിയിലെ റിട്ടയേഡ് ഉദ്യോഗസ്ഥനാണ്. ഇയാള്‍ക്ക് സുധയുടെ കുടുംബവുമായി വര്‍ഷങ്ങളായി അടുപ്പമുണ്ട്. എന്നാല്‍ അടുത്തിടെ ഇവരുടെ സൗഹൃദത്തില്‍ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തര്‍ക്കത്തിന് കാരണം.വിവാഹമോചിതയായ സുധയുമായി ഷാജിക്ക് വര്‍ഷങ്ങളായുള്ള സൗഹൃദമുണ്ടായിരുന്നു. സുധ വിവാഹ മോചിതയായ ഘട്ടത്തില്‍ തുടങ്ങിയ സൗഹൃദം പിന്നീട് വളര്‍ന്നു. ഈ ബന്ധം വീട്ടിലറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ സുധയെ ഒഴിവാക്കാന്‍ ഷാജി തീരുമാനിക്കുകയായിരുന്നുവെന്നാണ് അറിവാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *