February 22, 2026

സഹോദരിമാരായ യുവതികളെ മരിച്ചനിലയിൽ കണ്ടെത്തി

  • February 22, 2026
  • 0 min read

സഹോദരിമാരായ യുവതികളെ മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പുരിലെ മനായ് സ്വദേശികളായ ശോഭ(25) വിമല(23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഇരുവരുടെയും വിവാഹം നടക്കാനിരിക്കെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.വെള്ളിയാഴ്ച രാത്രി വൈകുംവരെ രണ്ടുപേരും വിവാഹാഘോഷത്തിൽ സജീവമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. രാത്രി വൈകുംവരെ വീട്ടിൽ ആഘോഷപരിപാടികളുണ്ടായിരുന്നു. ഇതിനുശേഷം അർധരാത്രിയോടെയാണ് രണ്ടുപേരും ഉറങ്ങാൻപോയത്. തുടർന്ന് ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് ഇരുവരെയും ബന്ധുക്കൾ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *