February 21, 2026

ഭക്ഷണമായി മീൻ നൽകി ‘; 13 ദിവസമായി കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങി പൂച്ചയെ, താഴെയിറക്കാനുള്ള ശ്രമം താത്കാലികമായി നിർത്തിവച്ചു

  • February 21, 2026
  • 1 min read
ഭക്ഷണമായി മീൻ നൽകി ‘; 13 ദിവസമായി കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങി പൂച്ചയെ, താഴെയിറക്കാനുള്ള   ശ്രമം താത്കാലികമായി നിർത്തിവച്ചു

കൊച്ചി : കൊച്ചി നഗരത്തിലെ മെട്രോ പാതയിലെ കൂറ്റൻ പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ താഴെ ഇറക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്.കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂച്ച പില്ലറിന്റെ മുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. 555-ാം പില്ലറിലാണ് സുഭാഷ് എന്ന് പേരിട്ടിരിക്കുന്ന പൂച്ച കുടുങ്ങിയത്. പ്രദേശവാസികളും പൂച്ച സ്നേഹികളുമടക്കം ആശങ്കയിലാണ്. സുഭാഷിനെ താഴെ ഇറക്കുന്നത് വരെ സമാധാനം ഇല്ലെന്നാണ് പൂച്ച പ്രേമികള്‍ പറയുന്നത്.

13 ദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രാത്രി പതിനൊന്നിന് ശേഷം മെട്രോ സർവീസ് അവസാനിച്ചാലുടൻ താഴെയിറക്കാനാണ് തീരുമാനം. മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ താഴെ ഇറക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു. വല അടക്കമുള്ള സംവിധാനങ്ങളുമായി രണ്ട് അനിമല്‍ റെസ്ക്യൂവർമാർ ക്രെയിൻ ഉപയോഗിച്ച്‌ മുകളിലേക്ക് കയറി പില്ലറില്‍ നിന്നും സുഭാഷിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

കലൂർ ജവഹർ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് മുന്നില്‍ കാണുന്ന പില്ലറിലാണ് പൂച്ച ഉള്ളത്. കഴിഞ്ഞ ദിവസം പൂച്ചയെ പില്ലറില്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രീതിയില്‍ ആണ് പൂച്ചയെ കണ്ടതെന്ന് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നു. എന്നാല്‍ ഇന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു. ഇവരാണ് പൂച്ചക്ക് സുഭാഷ് എന്ന് പേര് ഇട്ടതും.
സുഭാഷിന് എന്ത് പറ്റി എന്ന് അറിയാത്തതിന്റെ വിഷമത്തിലാണ് അവർ.

കഴിഞ്ഞ ഒരു ആഴ്ചയോളമായി സുഭാഷ് പില്ലറില്‍ ഉള്ളത് ഇവരുടെ ശ്രദ്ധയിലുണ്ട്._ _പൂച്ചയെ കുറിച്ച്‌ മെട്രോ ജീവക്കാർ അന്വേഷിച്ചപ്പോഴാണ് ഓട്ടോറിക്ഷ ഡ്രൈവർമാരും പൂച്ചയെ ശ്രദ്ധിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയിലെ സുഭാഷില്‍ നിന്നാണ് ഈ സുഭാഷിനും ഓട്ടോറിക്ഷ ഡ്രൈവർമാർ പേരിട്ടത്. വൈദ്യുതി പ്രവഹിക്കുന്ന മെട്രോ റെയില്‍ പാളങ്ങള്‍ കടന്ന് പോകുന്നതാണ് കഴിഞ്ഞ ദിവസം എത്തിയ ഫയർ ഫോഴ്സ് ജീവനക്കാർക്ക് വെല്ലുവിളി ആയത്.നിലവില്‍ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നാണ് വിവരം.

രാത്രി 11 മണി വരെ മെട്രോ സർവീസ് ഉള്ളതിനാല്‍ അതിന് ശേഷമായിരിക്കും തുടർന്നുള്ള രക്ഷാപ്രവർത്തനം നടത്തുക. മെട്രോ ലൈനിലെ എല്ലാ ഇലക്‌ട്രിക് ലൈനുകളും ഓഫ് ചെയ്തതിന് ശേഷമായിരിക്കും രക്ഷാപ്രവർത്തണമെന്ന് അറിയിപ്പ് ഉണ്ട്.എന്നാൽ ഇതുവരെ പൂച്ചയെ താഴെ ഇറക്കാൻ സാധിച്ചിട്ടില്ല.ഭക്ഷണമായി മീൻ എന്നിവ നൽകി പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം താൽക്കാലികമായി നിർത്തിവെച്ചു

Leave a Reply

Your email address will not be published. Required fields are marked *