തെങ്കാശിയിലേക്ക് പുതു പുത്തൻ വണ്ടി….

റിപ്പോർട്ട് :അനീഷ് ചുനക്കര
ആലപ്പുഴ :മാവേലിക്കര ചാരുംമൂട് വഴി തെങ്കാശിയിലേക്ക് പുതു പുത്തൻ വണ്ടി….
മാവേലിക്കര ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ ബസ്സ് തെങ്കാശി റൂട്ടിൽ ഉടൻ സർവീസ് നടത്തും…സുഖകരമായ യാത്രയും മികച്ച സൗകര്യങ്ങളുമായി KS638 ( KL15 A 3081) ടാറ്റാ ബസ് റെഡിയാണ്.ഇങ്ങനെയാണ് സർവീസ് ഉണ്ടാവുക.മാവേലിക്കര, കായംകുളം, ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി….
നിലവിൽ സർവീസ് നടത്തുന്ന സമയത്ത് തന്നെ മാറ്റമില്ലാതെ പുതിയ വണ്ടിയിൽ സർവീസ് തുടരും…തെങ്കാശി യാത്രകൾ ഇനി കൂടുതൽ കളറാക്കാം മാവേലിക്കര കെഎസ്ആർടിസി ക്കൊപ്പം….മാവേലിക്കര – തെങ്കാശി രാവിലെ 8.20
റിപ്പോർട്ട് :അനീഷ് ചുനക്കര *


