February 19, 2026

സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് ഇന്ന് 1,680 രൂപ വർദ്ധിച്ചു

  • February 19, 2026
  • 0 min read

കൊച്ചി :സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിപണിയിൽ ഇന്ന് പവന് 1,680 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ (22 കാരറ്റ്) സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,14,760 രൂപയായി ഉയർന്നു. സ്വർണ്ണവില കുതിച്ചുയരുമ്പോഴും വെള്ളി വിപണിയിൽ നേരിയ ആശ്വാസമുണ്ട്. വെള്ളി വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 270 രൂപയായും, ഒരു കിലോ വെള്ളിയുടെ വില 2,70,000 രൂപയായുമാണ് കുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *