February 17, 2026

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മധ്യവയസ്കന് ഗുരുതരപരുക്ക്

  • February 17, 2026
  • 0 min read
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മധ്യവയസ്കന് ഗുരുതരപരുക്ക്

മുണ്ടക്കയം: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മുണ്ടക്കയം സ്വദേശിയായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. മുണ്ടക്കയം സ്വദേശി മധു (സുനിൽ – 55) വിനാണ് അപകടം സംഭവിച്ചത്.

ചൊവ്വാഴ്ചയായിരുന്നു അപകടം. കെട്ടിടത്തിന്റെ മുകളിൽ ജോലി ചെയ്തുകൊണ്ടിരിക്കെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ താഴെ ഫില്ലർ വാർക്കുന്നതിനായി വെച്ചിരുന്ന ഇരുമ്പ് കമ്പി ഇയാളുടെ കാലിലൂടെ തുളച്ചുകയറി.

ഉടൻ തന്നെഫയർ ഫോഴ്സ്ഉം, നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *