March 22, 2026

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ല- പല്ല് തേച്ച് ബിജെപി പ്രതിഷേധിച്ചു

  • February 16, 2026
  • 0 min read

ആലപ്പുഴ /ചാരുംമൂട് പ്രദേശങ്ങളിൽ അതിരൂക്ഷമായ കുടിവെള്ളക്ഷാമമാണ് നിലനിൽക്കുന്നത്, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ല. ഇതിനേതുടർന്ന് ബിജെപി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഐപി അസിസ്റ്റൻ്റ് എൻജിനീയറുടെ ഓഫീസിന് മുമ്പിൽ, പല്ല് തേച്ച് ബിജെപി കാര്യകർത്താക്കൾ പ്രതിഷേധിച്ചു.പല്ല് തേച്ച് വാകഴുകാനുള്ള വെള്ളം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിൽ നിന്നും ഉപയോഗിച്ചു. ഉടനടി കെഐപി കനാൽ തുറന്നില്ലെങ്കിൽ ബിജെപി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് പറഞ്ഞു. ബിജെപി ചാരുംമൂട് മണ്ഡലം പ്രസിഡൻ്റ് ജി ശ്യാംക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചയോഗം ബിജെപി മേഖല സെക്രട്ടറി അഡ്വ ഹരീഷ് കാട്ടൂർ ഉത്ഘാടനം ചെയ്തു

റിപ്പോർട്ട്‌. അനീഷ്‌ ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *