മാതാപിതാക്കൾ ഫോൺ മാറ്റിവെച്ചു; അതിനെത്തുടർന്ന് അസ്വസ്ഥത:വടക്കഞ്ചേരിയിൽ 10 വയസ്സുകാരൻ മരിച്ച നിലയിൽ
വടക്കഞ്ചേരി: കാരയങ്കാട് പുന്നാടത്ത് വീട്ടിൽ മനോജിൻ്റെ മകൻ രഘുറാം മോഹൻ (10) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. 5ാം ക്ലാസ് വിദ്യാർത്ഥിയായ രഘുറാം നിരന്തരമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാപിതാക്കൾ വിലക്കുകയും ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതിൽ കുട്ടി ഏറെ അസ്വസ്ഥനായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീടിന് സമീപത്തുള്ള ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയ സമയത്താണ് സംഭവം നടന്നത്.യോഗം കഴിഞ്ഞ് തിരികെ എത്തിയ മാതാപിതാക്കളാണ് വീടിന് വശത്തുള്ള ചാർത്തിലെ ഇരുമ്പ് തൂണിൽ കെട്ടിയ ലുങ്കിയിൽ കുട്ടിയെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.’മൊബൈൽ ഫോണുകളോടുളെള കുട്ടികളുടെ അമിതമായ അഭിനിവേശവും അത് നിയന്ത്രിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും വലിയ ആശങ്കയേറ്റുന്ന ഒന്നാണെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.’




