March 31, 2026

കൂടുതല്‍ വൈറലകാന്‍ കൂടുതല്‍ വിഷാംശമുള്ള കക്കായിറച്ചി കഴിച്ച സോഷ്യല്‍മഡിയ ഇന്‍വ്‌ളുവന്‍സര്‍ മരിച്ചു

  • February 13, 2026
  • 1 min read

ഉഗ്ര വിഷമുള്ള കക്കയിറച്ച് കഴിഞ്ഞ സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവ് മരിച്ചു. ഫിലിപ്പീൻസിലെ പലാവാൻ പ്രവിശ്യയിലെ തീരദേശ നഗരമായ പ്യൂർട്ടോ പ്രിൻസെസയിലെ തന്‍റെ വീടിനടുത്ത് ഒരു സമൂഹ മാധ്യമ ഉള്ളടക്ക വീഡിയോയുടെ ചിത്രീകരണത്തിനിടെയാണ് 51 -കാരിയായ എമ്മ അമിത് മനുഷ്യർക്ക് ഹാനീകരമായ വിഷമടങ്ങിയ കക്കയിറച്ചി കഴിച്ചതിനെ തുടർന്ന് മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു .ഫെബ്രുവരി 4 -ന് ഒരു കണ്ടൽക്കാടിൽ അമിതും സുഹൃത്തുക്കളും കക്കയിറച്ചി വിളവെടുക്കുന്നതിനും തുടർന്ന് തേങ്ങാപ്പാലിൽ കക്കയിറച്ചി പാകം ചെയ്യുന്നതിനും വീഡിയോയിൽ ചിത്രീകരിച്ചിരുന്നു. വീഡിയോയിൽ, പാകം ചെയ്ത മറ്റ് കടൽജീവികളോടൊപ്പം തയ്യാറാക്കിയ കടൽ ഭക്ഷണത്തിൽ നിന്നും സ്റ്റൂ പോലെ തോന്നിക്കുന്ന ഒരു കടൽ ഒച്ചിനെ എമ്മ അമിത് ഭക്ഷിക്കുന്നത് കാണാം. ഭക്ഷണം കഴിച്ച് ഏതാണ്ട് 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ എമ്മയ്ക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഉടനെ തന്നെ അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ അവർക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. അബോധാവസ്ഥയിലായപ്പോഴെക്കും എമ്മയുടെ ചുണ്ടുകൾ കടും നീല നിറമായി മാറിയെന്നും പിന്നാല അവരുടെ ആരോഗ്യനില വഷളായെന്നും റിപ്പോർട്ടുകൾ പറയുന്നു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും കടൽ ഒച്ചിനെ കഴിച്ച് രണ്ട് ദിവസത്തിന് ശേഷം ഫെബ്രുവരി 6 ന് എമ്മ മരിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ‘ഡെവിൾ ക്രാബ്’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വിഷമുള്ള ക്രസ്റ്റേഷ്യൻ കഴിച്ച് യുവതി മരിച്ചതിനെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.എമ്മ അമിതിന്‍റെ വീട് സന്ദർശിച്ച ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും ഡെവിൾ ക്രാബിന്‍റെ പുറംതോട് കണ്ടെത്തി. ഇന്തോ – പസഫിക് സമുദ്രത്തിലുടനീളമുള്ള പവിഴപ്പുറ്റുകളിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ഡെവിൾ ക്രാബ്. പഫർഫിഷുമായി ബന്ധമുള്ള ഇവയ്ക്ക് അതേ വിഷാംശമുണ്ട്. സാക്സിടോക്സിൻ, ടെട്രോഡോടോക്സിൻ തുടങ്ങിയ ശക്തമായ ന്യൂറോടോക്സിനുകൾ ഇവയുടെ ശരീരത്തിലുണ്ടെന്നും അധികൃതർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *