കോഴിക്കോട് ട്രെയിനിന് നേരെ കല്ലേറ്, വിദ്യാർഥിയുടെ രണ്ട് പല്ലുകൾ നഷ്ടമായി താടിയെല്ലിന് പരിക്ക്; ഇന്നലെ രാത്രി വന്ദേഭാരതിനും കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനും നേരെയാണ് കല്ലേറുണ്ടായത്
ആലുവയിൽ നിന്ന് വടകരയിലുള്ള സ്വന്തം വീട്ടിലേക്ക് സ്റ്റഡി ലീവിനായി വരികയായിരുന്ന ഐശ്വര്യ എന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്. ട്രെയിൻ കടലുണ്ടി പിന്നിട്ട് ഫറോക്കിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ജനാലയിലൂടെ കല്ല് അകത്തേക്ക് പതിച്ചത്. ജനാലയ്ക്കൽ ഇരുന്നിരുന്ന ഐശ്വര്യയുടെ മുഖത്താണ് കല്ല് വന്നിടിച്ചത്.കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നാല് മുൻപല്ലുകൾ പൂർണ്ണമായും തകർന്നുപോയി. പെൺകുട്ടിയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


