March 31, 2026

ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തി

  • February 13, 2026
  • 0 min read

ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് സ്വന്തം അമ്മയെ കൊലപ്പെടുത്തി . അച്ഛനെ കൊലപ്പെടുത്താൻ അമ്മ ദുർമന്ത്രവാദം ചെയ്തുവെന്ന ജോത്സ്യന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടുംക്രൂരത. കർണാടകയിലെ തുംകുരുവിലാണ് സംഭവം. തുംകൂരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. അമ്മയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്ന ശേഷം, ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർത്ത് സംസ്കാര ചടങ്ങുകൾ നടത്താനും മകൾ ശ്രമിച്ചു. എന്നാൽ നാട്ടുകാർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. അനുപനഹള്ളി സ്വദേശിയായ പുഷ്പവതി (55) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൾ സുചിത്രയെ (33) പോലീസ് അറസ്റ്റ് ചെയ്തു. തുംകൂരു നഗരത്തിലെ ശ്രീനഗറിൽ ഭർത്താവിനൊപ്പം താമസിക്കുന്ന സുചിത്ര, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അമ്മയുടെ വീട്ടിലെത്തിയത്.പോലീസിൻ്റെ പ്രാഥമിക അന്വേഷണം അനുസരിച്ച് ഒന്നര വർഷം മുൻപാണ് സുചിത്രയുടെ അച്ഛൻ മരിച്ചത്. ഈ മരണത്തിന് കാരണം അമ്മ പുഷ്പവതിയാണെന്ന് ഒരു ജ്യോത്സ്യൻ സുചിത്രയോട് പറഞ്ഞിരുന്നു. അച്ഛൻ്റെ മരണത്തിനായി അമ്മ മന്ത്രവാദം നടത്തിയെന്നായിരുന്നു ജ്യോത്സ്യൻ്റെ കണ്ടെത്തൽ. ഇത് പൂർണമായി വിശ്വസിച്ച സുചിത്രയ്ക്ക് അമ്മയോട് കടുത്ത പകയായി. അമ്മയെ ഇല്ലാതാക്കാൻ അവൾ തീരുമാനിക്കുകയായിരുന്നു. സംഭവം നടന്ന ദിവസം രാത്രി പുഷ്പവതി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ സുചിത്ര തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. അമ്മ മരിച്ചെന്ന് ഉറപ്പായതോടെ ഇത് സ്വാഭാവിക മരണമാണെന്ന് എല്ലാവരെയും വിശ്വസിപ്പിച്ച് എത്രയും പെട്ടെന്ന് സംസ്കാരം നടത്താൻ സുചിത്ര ശ്രമം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *