February 11, 2026

തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

  • February 11, 2026
  • 1 min read
തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്ന് പേർ അറസ്റ്റിൽ

തേഞ്ഞിപ്പലത്ത് വീട്ടിൽ സൂക്ഷിച്ച ഒരു കിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽതേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയിൽ വെച്ച് വിപണിയിൽ ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം മൂന്ന് പേരെ പോലീസ് പിടികൂടി. ചേലമ്പ്ര കൊളക്കാട്ട് ചാലി സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകൻ ജാസിറിന്റെ സുഹൃത്ത് ചേലേമ്പ്ര സ്വദേശി കവലക്കണ്ടി സലാവുദ്ദീൻ (28) എന്നിവരെയാണ് തേഞ്ഞിപ്പാലം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്ന് 1.16 കിലോഗ്രാം എം.ഡി.എം.എ. (MDMA) പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *