March 22, 2026

സല്ലാപത്തിലെ സെറ്റില്‍ ദേഷ്യം തോന്നിയിരുന്നുവെന്ന് മനോജ് കെ ജയന്‍

  • February 9, 2026
  • 1 min read

സല്ലാപം’ സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിംഗിനിടെ മഞ്ജു വാര്യർക്ക് സംഭവിച്ചേക്കാവുന്ന വലിയൊരു അപകടത്തെക്കുറിച്ച് നടൻ മനോജ് കെ. ജയൻ പങ്കുവെച്ച ഓർമ്മകൾ വീണ്ടും ശ്രദ്ധേയമാകുന്നു.ചിത്രത്തിന്റെ വികാരനിർഭരമായ അവസാന രംഗത്തിൽ ആത്മഹത്യ ചെയ്യാൻ ട്രെയിനിന് മുന്നിലേക്ക് ഓടുന്ന മഞ്ജുവിനെ തടഞ്ഞുനിർത്തുന്ന രംഗം ചിത്രീകരിക്കുമ്പോൾ, താരം കഥാപാത്രമായി മാറിയതോടെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലായെന്ന് മനോജ് കെ. ജയൻ വെളിപ്പെടുത്തി.തന്റെ കൈകളിൽ നിന്നും വഴുതി ട്രെയിനിന് അടിയിലേക്ക് പോകുമായിരുന്ന മഞ്ജുവിനെ സർവ്വശക്തിയുമെടുത്ത് പിടിച്ചുമാറ്റിയതുകൊണ്ടാണ് ഇന്ന് മഞ്ജു വാര്യർ നമുക്കൊപ്പം ഉള്ളതെന്ന് അദ്ദേഹം ഓർക്കുന്നു.അന്ന് ആ സീൻ എടുക്കുമ്പോൾ മഞ്ജുവിൽ ഏതോ ഒരു ബാധ കയറിയതുപോലെയാണ് അനുഭവപ്പെട്ടതെന്നും, ഒരു ഘട്ടത്തിൽ തന്നെപ്പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ താരം കുതറിമാറാൻ ശ്രമിച്ചെന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *