March 23, 2026

തിരുവനന്തപുര‌ത്ത് ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം: നിരവധി പേർക്ക് പരുക്ക്

  • February 7, 2026
  • 0 min read
തിരുവനന്തപുര‌ത്ത്  ബസ് കടയിലേക്ക് ഇടിച്ചു കയറി; ഒരു മരണം: നിരവധി പേർക്ക് പരുക്ക്

തിരുവനന്തപുരം വെമ്പായത്ത് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിൽ ഇടിച്ചു കയറി അപകടം. ഒരാൾ മരിച്ചു. ബസ് ഇടിച്ച ബൈക്ക് യാത്രികനാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റു. വെമ്പായത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ബൈക്കുകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 35ലധികം ആളുകള്‍ ബസിലുണ്ടായിരുന്നു. കടയില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മറ്റുള്ളവരെ സമീപത്തുള്ള ആശുപത്രിയിലേക്കുമാണ് മാറ്റുന്നത്. നിയന്ത്രണം വിട്ട ബസ് ഉടനെ ഒരു കാറിലും നിരവധി ബൈക്കുകളിലും ഇടിച്ച് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ബസ് ഇടിച്ച ബൈക്ക് യാത്രികന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റിരുന്നു. നാട്ടുകാരും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *