ആദ്യ ബിജെപി മേയർ, സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയർനാല് വര്‍ഷത്തോളമായി അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന് കീഴിലായിരുന്ന ബിഎംസിയില്‍ ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.മുംബൈ: ഏഷ്യയിലെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്ഥാപനമായ ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ തലപ്പത്തേക്ക് ബിജെപി പ്രതിനിധി എത്തുന്നു. ബിജെപി കോര്‍പ്പറേറ്റര്‍ റിതു താവ്ഡെയെ മേയര്‍ സ്ഥാനത്തേക്കുള്ള മഹായുതി സഖ്യത്തിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ബിജെപി അധ്യക്ഷന്‍ അമിത് സതം പ്രഖ്യാപിച്ചു.സഖ്യകക്ഷിയായ ശിവസേനയുടെ സഞ്ജയ് ഘാഡി ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയാകും. നാല് വര്‍ഷത്തോളമായി അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിന് കീഴിലായിരുന്ന ബിഎംസിയില്‍ ഫെബ്രുവരി 11-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ഘാട്കോപ്പറിലെ മൂന്ന് തവണ കൗണ്‍സിലറായിരുന്ന റിതു താവ്ഡെ, ബിഎംസി വിദ്യാഭ്യാസ സമിതി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീ സംവരണമുള്ള മേയര്‍ പദവിയിലേക്ക് ശീതള്‍ ഗംഭീര്‍ ദേശായി ഉള്‍പ്പെടെയുള്ള പേരുകള്‍ പരിഗണിച്ചിരുന്നെങ്കിലും ഭരണപരിചയം താവ്ഡെയ്ക്ക് മുന്‍തൂക്കം നല്കി.സഖ്യത്തിലെ ധാരണയനുസരിച്ച് മേയര്‍ പദവി ബിജെപിക്കും ഡെപ്യൂട്ടി മേയര്‍ പദവി ഏക്നാഥ് ഷിന്ദെയുടെ ശിവസേനയ്ക്കും ലഭിച്ചു. സഞ്ജയ് ഘാഡി ഒന്നര വര്‍ഷത്തോളം ഈ പദവിയില്‍ തുടരും
പട നയിച്ചവൻ നയിക്കട്ടെ, സതീശനായി പടയൊരുക്കം; കെപിസിസി വിലക്ക് കാറ്റിൽ പറത്തി ഗ്രൂപ്പ് പോര് തെരുവിലേക്ക്കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനെ
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് നീങ്ങിയ പശ്ചാത്തലത്തിൽ, അണികളോട് സംയമനം പാലിക്കാൻ അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ