സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 3680 രൂപ

സ്വർണവില കുറഞ്ഞു; ഇന്ന് കുറഞ്ഞത് 3680 രൂപ, ഒരു പവൻ വാങ്ങാൻ ഇന്ന് എത്ര നൽകണം ?
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 3680 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 113,240 രൂപയിലെത്തി. ഇന്നലെ വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 460 രൂപ രൂപ കുറഞ്ഞ് 14,155 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 11,582 രൂപയായി. നിക്ഷേപകർ ലാഭം എടുക്കുന്നതിനെ തുടർന്ന് രാജ്യാന്തരവില താഴ്ന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് ഇടിവിന് കാരണം. ആഗോളവിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതാണ് വില കുറയാൻ കാരണം. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതിനെത്തുടർന്ന് ഡോളർ കരുത്താർജ്ജിച്ചതും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയാൻ കാരണമായി. സംസ്ഥാനത്തെ വെള്ളിവില ഇന്ന് ഗ്രാമിന് 300 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളും ഡോളറുമായി താരതമ്യം ചെയ്തുള്ള രൂപയുടെ മൂല്യ വ്യത്യാസങ്ങളുമാണ് കേരളത്തിലെ വെള്ളിവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.




