March 23, 2026

കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ കമ്പനി ക്യാന്‍റീനിൽ വൻ ഭക്ഷ്യവിഷബാധ; 70 പേർ ചികിത്സയിൽ

  • February 7, 2026
  • 0 min read
കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ കമ്പനി ക്യാന്‍റീനിൽ വൻ ഭക്ഷ്യവിഷബാധ; 70 പേർ ചികിത്സയിൽ

കളമശ്ശേരി കിൻഫ്ര ഹൈടെക് പാർക്കിലെ കമ്പനിയിൽ വൻ ഭക്ഷ്യവിഷബാധ… ഭക്ഷ്യവിഷബാധയേറ്റ 70 പേർ മെഡിക്കൽ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സതേടി. കൊച്ചി കളമശ്ശേരി നെസ്റ്റ് ഇലക്ട്രോണിക്സ് സിറ്റി കമ്പനിയിലെ ക്യാന്‍റീനിൽ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. കാക്കനാട് അമ്മാസ് കിച്ചൺ എന്ന സ്വകാര്യ കാറ്ററിംഗ് സർവ്വീസിൽ നിന്നും എത്തിക്കുന്ന ഭക്ഷണമാണ് ക്യാന്‍റീനിൽ വിതരണം നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *