February 5, 2026

കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

  • February 5, 2026
  • 0 min read
കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് പാപ്പാന് ദാ.രുണാന്ത്യം. ബാലരാമപുരം വെങ്ങാനൂർ സ്വദേശി വിഷ്ണു (25) ആണ് മ.രിച്ചത്. മനുവെന്ന ആനയുടെ ആക്രമണത്തിൽ ആണ് ഒന്നാം പാപ്പാനായ വിഷ്ണു കൊ.ല്ലപ്പെട്ടത്.ഇന്ന് രാവിലെ ആനയെ കുളിപ്പിക്കുന്നതിനിടയിൽ ചവിട്ടുകയായിരുന്നു. മൂന്നു വർഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു.കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെ നെയ്യാർ റിസർവോയറിന്റെ ഭാഗത്താണ് ആനയെ കുളിപ്പിക്കുന്നത്. ചവിട്ടിയിട്ട ശേഷം കാലുകൊണ്ട് ആന വിഷ്ണുവിനെ വെള്ളത്തിൽ മുക്കിവെച്ചതായി വിവരമുണ്ട്. വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *