തമിഴ്നാട്ടിൽ നിന്ന് എത്തിയ തണ്ണിമത്തൻ ലോറിയിൽ സ്പോടാകവസ്തുക്കൾ; ലോറി കസ്റ്റഡിയിൽ :അന്വേഷണം ഊർജിതം
പാലക്കാട് :സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് തണ്ണിമത്തനുകള്‍ കയറ്റിവന്ന ലോറി പിടികൂടി. പാലക്കാട് മെഡിക്കല്‍ കോളജിന് സമീപത്തുനിന്നാണ് ചരക്കുലോറി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.ടൗണ്‍ സൗത്ത് പൊലീസാണ് ലോറി പിടികൂടിയത്. തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ പെട്ടികള്‍ക്കുള്ളിലാണ് ജലറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറി ഉപയോഗത്തിന് ഉള്ളതാണെന്ന് പൊലീസ് സംശയിക്കുന്നു. ലോറി തൃശ്ശൂരിലേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. തമിഴ്‌നാട് ധര്‍മ്മപുരിയില്‍ നിന്നാണ് ലോറി വന്നത്.നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകളും പായ്ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന്‍ നിരത്തിയാണ് ലോറി വന്നത്. എന്നുമുള്ള വാഹനപരിശോധന നടത്തുന്നതിനിടെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുകയും തണ്ണിമത്തനുകള്‍ക്കടിയില്‍ നിന്ന് പെട്ടികള്‍ കണ്ടെത്തുകയുമായിരുന്നു. ഡ്രൈവറുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരൂ


