February 5, 2026

ഓട്ടോ സ്റ്റാൻഡിന് സമീപം നിന്ന് യാത്രക്കാരിയെ കയറ്റി: യൂബർ ഡ്രൈവർക്കെതിരെ മർദ്ദനം

  • February 3, 2026
  • 0 min read
ഓട്ടോ സ്റ്റാൻഡിന് സമീപം നിന്ന് യാത്രക്കാരിയെ കയറ്റി: യൂബർ ഡ്രൈവർക്കെതിരെ മർദ്ദനം

തൃശ്ശൂർ: ഓട്ടോ സ്റ്റാൻഡിനു സമീപത്ത് നിന്ന് യാത്രക്കാരിയെ കയറ്റിയതിനെ തുടർന്ന് യൂബർ ഡ്രൈവർക്കു മർദ്ദനംതൃശ്ശൂരിൽ ഓട്ടോ സ്റ്റാൻഡിനു സമീപത്ത് നിന്ന് ട്രെയിനിൽ എത്തിച്ചേർന്ന ഒരു വയോധിക സ്ത്രീയെ യൂബർ കാറിൽ കയറ്റിയതിനെ തുടർന്നാണ് ഷഫീക് എന്ന യൂബർ ഡ്രൈവർക്കു മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നത്. യാത്രക്കാരി യൂബർ ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്ത വാഹനമാണ് സ്ഥലത്തെത്തിയത് എന്നതാണ് വിവരം.ഓട്ടോ സ്റ്റാൻഡിന് സമീപം നിന്നു യാത്രക്കാരിയെ കയറ്റിയതിനെച്ചൊല്ലി ഓട്ടോ ഡ്രൈവറും യൂബർ ഡ്രൈവറും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും, തുടർന്ന് ഓട്ടോ ഡ്രൈവർ യൂബർ ഡ്രൈവറെ മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. ഷഫീഖിന്റെ പരാതി നൽകിയതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *