February 4, 2026

ഭാര്യയെ കുത്തിക്കൊന്നയാള്‍ക്ക് ഇരട്ട ജീവപര്യന്തം

  • February 2, 2026
  • 0 min read

ഭാര്യയെ കുത്തിക്കൊന്നയാള്‍ക്ക് ഇരട്ട ജീവപര്യന്തം
.
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് സ്വന്തം ഭാര്യയെ നടുറോഡില്‍ ക്രൂരമായി ജീവനെടുത്ത കേസിലെ പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുമാറിനെയാണ് (45) ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 3 ഇരട്ട ജീവപര്യന്തം തടവിനും, 2 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പ്രണയിച്ച് വിവാഹിതരായവര്‍ക്കിടയിലെ കുടുംബകലഹമാണ് അതിദാരുണമായ ഒരു മരണത്തിലേക്ക് കലാശിച്ചപ്പോള്‍.2024 മേയ് 18ന് വൈകുന്നേരം 6 മണിയോടെയാണ് കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവം നടന്നത്. തിരുനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന ഭാര്യയായ അമ്പിളി, ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപം പള്ളിച്ചന്ത കവലയ്ക്ക് തെക്ക് ഭാഗത്തുവച്ച് ബൈക്കിലെത്തിയ രാജേഷ് അമ്പിളിയെ തടഞ്ഞുനിര്‍ത്തി. തര്‍ക്കത്തിനിടയില്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് രാജേഷ് അമ്പിളിയുടെ നെഞ്ചിലേക്ക് കുത്തി.
തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി 17 തവണയാണ് അയാള്‍ സ്വന്തം ഭാര്യയെ കുത്തിയത്. നെഞ്ചിലും, കഴുത്തിലും, മുതുകിലും മുഖത്തുമായി മാരകമായ മുറിവുകളേറ്റ അമ്പിളി ചോരയില്‍ കുളിച്ച് റോഡില്‍ വീണു. കൃത്യം നടത്തിയതിന് ശേഷം അമ്പിളിയുടെ പക്കലുണ്ടായിരുന്ന ബാങ്ക് കളക്ഷന്‍ തുകയടങ്ങിയ ബാഗുമായി രാജേഷ് കടന്നുകളയുക ആയിരുന്നു. അമ്പിളിയെ ഉടനെ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..കൃത്യം നിര്‍വ്വഹിച്ച ശേഷം യാതൊരു കുറ്റബോധവുമില്ലാതെ രാജേഷ് പോയത് കഞ്ഞിക്കുഴിയിലെ ഒരു ബാറിലേക്കായിരുന്നു. അവിടെ നിന്നാണ് പോലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോഴും, വിചാരണാ വേളയിലും പ്രതി തികച്ചും നിര്‍വികാരനായാണ് പെരുമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു..വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ച് വിവാഹിതരായവരായിരുന്നു അമ്പിളിയും, രാജേഷും. എന്നാല്‍ പിന്നീട് ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും നിരന്തരം കലഹങ്ങള്‍ ഉണ്ടാവുകയും ചെയ്തു. രാജേഷിന്റെ ഉപദ്രവത്തെ തുടര്‍ന്ന് അമ്പിളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് സ്റ്റേഷനില്‍ പോകേണ്ടി വന്നതും നിയമനടപടികളും രാജേഷിനെ പ്രകോപിപ്പിച്ചു. ഈ പകയാണ് സ്വന്തം ഭാര്യയുടെ ജീവനെടുക്കുന്ന തരത്തിലുള്ള ക്രൂരകൃത്യത്തിലേക്ക് ഇയാളെ നയിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *