മുള്ളൂർക്കര വിഷദുരന്തം: ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക സഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു
മുള്ളൂർക്കര ആറ്റൂർ മണ്ടലംകുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക സഹോദരിമാരിൽ മൂന്നാമത്തെയാളും മരണത്തിന് കീഴടങ്ങി. മടത്തി പറമ്പിൽ വീട്ടിൽ ജാനകി (80) ആണ് ഇന്ന് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നുപേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. സരോജിനി, ദേവകി എന്നി സഹോദരിമാർ നേരത്തെ മരിച്ചിരുന്നു.


