February 5, 2026

മന്ത്രി എ കെ ശശീന്ദ്രനെതിരെ എൻസിപിയില്‍ പടയൊരുക്കം ശക്തം

  • February 1, 2026
  • 0 min read

കോഴിക്കോട്: മന്ത്രി എ കെ ശശീന്ദ്രനെതിരെ എൻസിപിയില്‍ പടയൊരുക്കം ശക്തം. നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കരുതെന്ന ആവശ്യം ഒരു വിഭാഗം കടുപ്പിച്ചു. എലത്തൂരില്‍ എ കെ ശശീന്ദ്രൻ മാറി പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ശശീന്ദ്രനെതിരെ ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികള്‍ പ്രമേയം പാസാക്കിയിരുന്നു.എന്നാല്‍, അഭിപ്രായങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണെന്നും ആര് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നുമാണ് വിവിധ പരിപാടികളുമായി മണ്ഡലത്തില്‍ സജീവമാകുന്ന എ.കെ. ശശീന്ദ്രന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *