ഒരു കുടുംബം ഒന്നാകെ പാളത്തിൽ ഒടുങ്ങി

ഒരു കുടുംബം ഒന്നാകെ പാളത്തിൽ ഒടുങ്ങി, അമ്മയും 2 മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കുടുംബത്തിന്റെ ദാരുണ അന്ത്യം…
ഹൈദരാബാദ്: നഗരത്തെ നടുക്കി ഒരു കുടുംബത്തിലെ 3 പേർ തീവണ്ടിക്ക് മുന്നിൽ ചാടി ജീവനൊടുക്കി. ഐടി ഉദ്യോഗസ്ഥയായ യുവതിയും, കൗമാരക്കാരായ 2 മക്കളുമാണ് മരിച്ചത്. ബോഡുപ്പലിലെ ഹരിതഹാരം കോളനിയിൽ താമസിക്കുന്ന പിന്റി വിജയശാന്തി റെഡ്ഡി (35), മക്കളായ ചേതന (18), വിശാൽ റെഡ്ഡി (17) എന്നിവരെയാണ് ഇന്ന് പുലർച്ചെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. ചെർലപ്പള്ളി, ഘാട്കേസർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഡൗൺ ലൈനിലാണ് അപകടം നടന്നത്. പുലർച്ചെ 2.30ന് പാതയിലൂടെ കടന്നുപോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ട്രാക്കിൽ ഇവന്‍ മരിച്ച് കിടക്കുന്നത് കണ്ട് അധികൃതരെ വിവരം അറിയിച്ചത്. തുടക്കത്തിൽ മരിച്ചവര് തിരിച്ചറിയാൻ പ്രയാസമായിരുന്നെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബോഡുപ്പൽ സ്വദേശികളാണെന്ന് വ്യക്തമായത്.. അമ്മയായ വിജയശാന്തി റെഡ്ഡി സോഫ്റ്റ്‌വെയർ പ്രൊഫഷണലായി ജോലി ചെയ്തു വരികയായിരുന്നു. മകൾ ചേതന രണ്ടാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയും, മകൻ വിശാൽ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയുമാണ്. വിജയശാന്തിയുടെ ഭർത്താവ് സുരേന്ദർ റെഡ്ഡി നെല്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം. മക്കളെയും കൂട്ടി അമ്മ എന്തിനാണ് ഇത്തരമൊരു കടുംകൈ ചെയ്തതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഘാട്കേസർ പോലീസ് അറിയിച്ചു…


