February 5, 2026

ജയിലിൽ നിന്ന് മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

  • January 31, 2026
  • 0 min read

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ജയിലിലെ ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് 2 കുപ്പി മദ്യവും ഹൻസ് ഉൾപ്പെടെ പുകയില വസ്തുക്കളും കണ്ടെത്തിയത്.  സഞ്ചിയിലാക്കി പുറത്ത് നിന്ന് എറിഞ്ഞ് കൊടുത്തതാണെന്നാണ് സംശയം. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു ഇതിന് മുൻപും സമാനമായ സാഹചര്യം കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിൽ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു.  3 കുപ്പി മദ്യവും 3 പാക്കറ്റ് സിഗരറ്റും ജയിൽ ആശുപത്രിയുടെ മതിലിന് പിറകിലുള്ള ശുചിമുറിക്ക് അടുത്തുനിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ജയിൽ അധികൃതരുടെ തുടർച്ചയായ വീഴ്ചയാണ് ഇതോടെ ചൂണ്ടിക്കാട്ടപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *