March 22, 2026

വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

  • January 31, 2026
  • 0 min read
വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ ഇളങ്കോ (18) ആണ് മരിച്ചത്. തിരുപ്പൂർ ഗംഗാനഗർ സ്വദേശിയാണ് ഇളങ്കോ.ഇന്ന് രാവിലെ ഏകദേശം 11 മണിയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം വാളയാർ ഡാമിൽ എത്തിയ ഇളങ്കോ കുളിക്കാനിറങ്ങിയപ്പോൾ ആഴമുള്ള ഭാഗത്തേക്ക് ഒഴുകിപ്പോകുകയായിരുന്നു. നീന്തുന്നതിനിടയിൽ നിയന്ത്രണം വിട്ടതോടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.സംഭവം കണ്ട സുഹൃത്തുക്കൾ ഉടൻ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.വാളയാർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഡാമുകളിലും ജലാശയങ്ങളിലും കുളിക്കുന്നത് അപകടകരമാണെന്നും, മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *