February 5, 2026

മിഥുൻ വരച്ച ആ വീട് യാഥാർത്ഥ്യമായി

  • January 31, 2026
  • 0 min read

മിഥുൻ വരച്ച ആ വീട് യാഥാർത്ഥ്യമായി; ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീട് കൈമാറി കൊല്ലം :തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന് വീടൊരുങ്ങി. ‘മിഥുൻ ഭവനം’ എന്ന പേരിൽ പണിത സ്നേഹവീടിൻ്റെ താക്കോൽദാനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. മിഥുൻ്റെ മാതാപിതാക്കളിൽ ആർക്കെങ്കിലും തേവലക്കര സ്കൂളിൽ ജോലി നൽകണമെന്ന് ശിവൻകുട്ടി ആവശ്യപ്പെട്ടു. കുട്ടികളിൽ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീർത്തത്. വീട് പൂർത്തിയായ വിവരം വിദ്യാഭ്യാസമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *