February 5, 2026

തൊണ്ടി മുതല്‍ സ്വര്‍ണ്ണം മുക്കുപണ്ടമായി

  • January 31, 2026
  • 0 min read

കോടതി നിർദേശപ്രകാരം ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ച സ്വർണം, വർഷങ്ങൾക്കിപ്പുറം മുക്കുപണ്ടമായി; അന്വേഷണം ആരംഭിച്ച് കളക്ടര്‍

തൃശൂര്‍ : ആർഡിഒ ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണം മുക്കുപണ്ടമായി. കോടതി നിർദേശപ്രകാരം ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ച എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് ആണ് മുക്കുപണ്ടമായത്. സംഭവത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അന്വേഷണം ആരംഭിച്ചു. 2003ല്‍ മരിച്ച കാട്ടൂര്‍ സ്വദേശി റംലത്തിന്‍റെ എട്ടര പവന്‍ സ്വര്‍ണാഭരണങ്ങളാണ് കോടതിയുടെ നിർദേശാനുസരണം ആര്‍ടിഒ ഓഫീസില്‍ സൂക്ഷിച്ചത്. റംലത്തിന്‍റെ മക്കൾ പ്രായപൂർത്തിയാകുന്നത് വരെ സ്വർണം ആര്‍ടിഒ ഓഫീസില്‍ സൂക്ഷിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. ഇതനുസരിച്ച് ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണം പ്രായപൂര്‍ത്തിയായ ശേഷം മക്കള്‍ തിരിച്ചെടുക്കാന്‍ ചെന്നപ്പോഴാണ് ഇത് മുക്കുപണ്ടമായി മാറിയ വിവരം അറിയുന്നത്. സംഭവത്തിൽ തൃശൂര്‍ കളക്ടര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *