March 22, 2026

പത്രപ്രവർത്തക പെൻഷൻ വർധന: മന്ത്രി ബാലഗോപാലിന് അഭിനന്ദനം

  • January 29, 2026
  • 1 min read

പത്രപ്രവർത്തക പെൻഷൻ വർധന: മന്ത്രി ബാലഗോപാലിന് അഭിനന്ദനം

പത്രപ്രവർത്തക പെൻഷൻ 1500 രൂപ കൂടി വർധിപ്പിക്കുന്ന പ്രഖ്യാപനം സംസ്ഥാന ബജറ്റിൽ നടത്തിയ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ അഭിനന്ദിക്കുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ നേതാക്കൾ നേരിട്ടും പ്രീ ബജറ്റ് ചർച്ചയിലും പെൻഷൻ വർധിപ്പിക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. പ്രതിമാസ പെൻഷൻ തുക 20,000 രൂപയായി വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലാ സമ്മേളനം പ്രമേയം പാസാക്കിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു. അനുഭാവപൂർവം പരിഗണിക്കാമെന്ന മറുപടിയാണു ലഭിച്ചത്. പെൻഷൻ വെബ്സൈറ്റിൽ പെൻഷൻ വിഹിതം അടച്ചാൽ മറുപടി എസ് എം എസ്, രേഖകൾ upload ചെയ്യാൻ വേഗത്തിൽ സംവിധാനം തുടങ്ങിയവയ്ക്ക് കൂടുതൽ തുക നീക്കിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. പ്രീബജറ്റ് ചർച്ചയിൽ . യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ഷില്ലർ സ്റ്റീഫൻ, സെക്രട്ടറി അനുപമ ജി നായർ, സംസ്ഥാന സെക്രട്ടറി ബി.അഭിജിത്, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കിരൺബാബു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *