February 5, 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി ഫോർവേഡ് ബ്ലോക് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ജില്ലാ സെക്രട്ടറിയുമായ ബൈജു മേനാച്ചേരിയെ പരിഗണിക്കുന്നു

  • January 27, 2026
  • 1 min read

നിയമസഭാ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഫോർവേഡ് ബ്ലോക് സംസ്ഥാന സെക്രട്ടറിയേറ്റംഗവും ജില്ലാ സെക്രട്ടറിയുമായ ബൈജു മേനാച്ചേരിയെ പരിഗണിക്കുന്നു. ഫോർവേഡ് ബ്ലോക് സംസ്ഥാനത്ത് യു ഡി എഫിൽ മൂന്ന് സീറ്റുകളാണ് ആവശ്യപ്പെടുന്നത്. കൊല്ലത്ത് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, എറണാകുളം ജില്ലയിലെ വൈപ്പിനിൽ ബൈജു മേനാച്ചേരി മറ്റൊരു സീറ്റ് പാലക്കാട് ജില്ലയിലുമാണ്.

ജില്ലയിൽ കോൺഗ്രസ് സ്ഥിരമായി പരാജയപ്പെടുന്ന മണ്ഡലമാണ് വൈപ്പിൻ.സിറ്റിംഗ് സീറ്റ് അല്ലാത്തതിനാൽ ഐക്യജനാധിപത്യ മുന്നണി സംസ്ഥാന നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് അറിയുന്നത്. മോസ്റ്റ് ബാക്ക് വേഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ (MBCF) ൻ്റെ സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന അംഗങ്ങൾ ഫോർവേഡ് ബ്ലോക്കിനൊപ്പം അണിനിരന്നത് പാർട്ടിക്ക് കരുത്തായിട്ടുണ്ട്.

ഐ ക്യജനാധിപത്യ മുന്നണി ജില്ലാ ഉന്നതാധികാര കമ്മറ്റി അംഗവും മികച്ച പ്രാസംഗികനും മാധ്യമ പ്രവർത്തകനുമായ ബൈജു മേനാച്ചേരിക്ക് സഭാനേതൃത്വത്തിൻ്റെ പിന്തുണയും നേടാനായിട്ടുണ്ട്.കോൺഗ്രസ് തമ്മിലടിച്ച് തോൽക്കുന്ന മണ്ഡലം ഘടകകക്ഷി സ്ഥാനാർത്ഥിയിലൂടെ തിരികെ പിടിക്കാമെന്ന് നേതൃത്വം കണക്കു കൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *