February 5, 2026

മദ്യപാനം വീട്ടിലറിഞ്ഞതില്‍ മനംനോന്ത് 20 കാരന്‍ ആത്മഹത്യ ചെയ്തു

  • January 26, 2026
  • 0 min read

ഡല്‍ഹി: മറ്റ് കുട്ടികള്‍ക്കൊപ്പം മദ്യപിച്ച വിവരം ഹോസ്റ്റല്‍ അധികൃതര്‍ വീട്ടിലറിയിച്ചതില്‍ മനംനൊന്ത് രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിയായ ഉദിത് സോണി (20) ആണ് ഗ്രേറ്റര്‍ നോയിഡയിലെ ഹോസ്റ്റലില്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി വൈകി ഹോസ്റ്റലിലെത്തിയ ഉദിത് മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെ അധികൃതര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പിതാവിന് അയച്ചുകൊടുത്തിരുന്നു. ഇതിന് പിന്നാലെ പിതാവ് ഫോണില്‍ വിളിച്ച് ശകാരിക്കുകയും പഠനം നിര്‍ത്തിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടുവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതിലുണ്ടായ മനോവിഷമത്തിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.വിദ്യാര്‍ത്ഥിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന് പിന്നാലെ ഹോസ്റ്റല്‍ അധികൃതരുടെ നടപടിക്കെതിരെ സഹപാഠികള്‍ വലിയ രീതിയിലുള്ള പ്രതിഷേധവുമായി രംഗത്തെത്തി. അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളും ക്യാമ്പസിലെ മറ്റ് വസ്തുക്കളും തകര്‍ത്തു. നോളജ് പാര്‍ക്ക് ഏരിയയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നതിനെത്തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *