മുൻ ടി സി വി റിപ്പോർട്ടർ റിൻസൺ ചേലക്കര അന്തരിച്ചു
മുൻ ടി സി വി റിപ്പോർട്ടർ റിൻസൺ ചേലക്കര അന്തരിച്ചു. ചേലക്കര: ചേലക്കര നെയ്യൻ വീട്ടിൽ വർഗ്ഗീസിൻ്റെ മകൻ റിൻസൺ വർഗ്ഗീസ് (48) അന്തരിച്ചു. മുൻ തൃശ്ശൂർ കേബിൾ വിഷൻ ( ടി.സി.വി), ചേലക്കര റിപ്പോർട്ടറും, ചേലക്കര കേബിൾ വിഷൻ ( സിസി വി ) മുൻ മാനേജിംഗ് ഡയറക്ടറും ആയിരുന്നു.15 വർഷത്തോളമായി കെ.ജെ.യു അംഗമാണ്. കെ.ജെ.യു ചേലക്കര മേഖല ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്. അസുഖ ബാധിതനായി തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് അന്ത്യം.ഭാര്യ: ടിൻ്റു ജോസഫ്,മകൻ: ഒലിവർ ആദം റിൻസൺ. അമ്മ: ലീല. സംസ്കാരം വെള്ളിയാഴ്ച (ഇന്ന്) വൈകിട്ട് 3 മണിക്ക് ചേലക്കര സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും. കെ. ജെ.യു കുടുംബാംഗമായ അദ്ദേഹത്തിന് തൃശ്ശൂർ ജില്ലാ കമ്മിറ്റി ആദരാഞ്ജലി അർപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ടി.ജി. സുന്ദർലാൽ പുഷ്പചക്രം അർപ്പിച്ചു. ജില്ലാ സെക്രട്ടറി സ്റ്റാൻലി കെ. സാമുവൽ , ജില്ലാ വൈസ് പ്രസിഡണ്ട് മണി ചെറുതുരുത്തി മേഖല ട്രഷറാർ വി മണികണ്ഠൻ , വിബിക്സ് കുര്യാക്കോസ് , പി.എം.റഷീദ് തുടങ്ങിയവർ ഉണ്ടായിരുന്നതായി കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന നേതൃത്വം റിപ്പോർട്ട് ചെയ്ത വിവരം ഷെയർ ചെയ്യുന്നു മിത്രത്തിന് പ്രണാമം
