March 28, 2026

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറി മരിച്ചു

  • March 28, 2026
  • 0 min read

റിപ്പോർട്ട്‌ * #*അനീഷ്‌ ചുനക്കര *

മാവേലിക്കര /ചുനക്കര കോട്ടമുക്കിന് വടക്ക് പള്ളിമുക്കിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്
വെട്ടിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി മരിച്ചുമാവേലിക്കര /പള്ളിമുക്ക് ജംഗ്ഷന് സമീപം കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് വെട്ടിയാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശശി കെ നായരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ തുളസിക്ക് ഗുരുതര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മകളുടെ വിവാഹം ക്ഷണിക്കാൻ പോയിട്ട് തിരിച്ചു വരുമ്പോഴായിരുന്നു അപകടമുണ്ടായത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭവന സന്ദർശനം ഉൾപ്പടെ ഇന്നലെയും സജീവമായി പ്രവർത്തിച്ച ആളായിരുന്നു മരിച്ച ശശി കെ നായർ എന്ന് സഹപ്രവർത്തകർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *