വാഹനാപകടത്തിൽ ശിവാനന്ദൻ (60) മരിച്ചു
അനീഷ് ചുനക്കര


മാവേലിക്കര/റിപ്പോർട്ട് : ചാരുംമൂട്: നൂറനാട് പള്ളിമുക്ക്-പണയിൽ – ആനയടി റോഡിൽ വല്ലഭത്ത് ജങ്ഷനിൽ ഇന്നലെ രാത്രി 9.30 ന് ഉണ്ടായ വാഹനാപകടത്തിൽ ഇവിടെ സ്റ്റേഷനറി കട നടത്തിവന്ന പണയിൽ സ്വദേശിയും വികലാംഗനുമായ ശിവാനന്ദൻ (60) മരിച്ചു. കട അടച്ച ശേഷം വീട്ടിലേക്ക് പോകാനായി

മുചക്രവാഹനം റോഡിലേക്ക് ഇറക്കുന്നതിനിടയിലാണ് നൂറനാട് ഭാഗത്തേക്ക് പോയ ബൈക്ക് ശിവാനന്ദൻ്റ വണ്ടിയിലേക്ക് ഇടിച്ചു കയറിയത്. തലയിടിച്ചുറോഡിൽ വീണ ഇദ്ദേഹത്തെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല നൂറനാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
