March 28, 2026

ഗൾഫ്, ഇറാൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

  • March 28, 2026
  • 1 min read

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി പുതിയ ബദൽ മൂല്യനിർണ്ണയ പദ്ധതിയുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). യുഎഇ, സഊദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കുലർ സിബിഎസ്ഇ പുറത്തിറക്കി. മേഖലയിലെ അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം പരീക്ഷാ ഷെഡ്യൂളിലുണ്ടായ തടസ്സങ്ങളും ചില പരീക്ഷകൾ റദ്ദാക്കേണ്ടി വന്നതും കണക്കിലെടുത്താണ് ബോർഡിന്റെ ഈ നിർണ്ണായക നീക്കം.
മൂല്യനിർണ്ണയം എങ്ങനെപുതുക്കിയ പദ്ധതി അനുസരിച്ച്, പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർഥികളുടെ ഫലം ആന്തരിക മൂല്യനിർണ്ണയത്തിലൂടെ (Internal Assessment) തയ്യാറാക്കും. പരീക്ഷ പൂർത്തിയാക്കി വിഷയങ്ങളിൽ വിദ്യാർഥികൾ നേടിയ യഥാർത്ഥ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം.

Leave a Reply

Your email address will not be published. Required fields are marked *